വിശാൽ അറസ്റ്റിൽ!

ചെന്നൈ:ആർകെ നഗർ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നടൻ വിശാൽ അറസ്റ്റിൽ.തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നില്‍ വി​ശാ​ലും അ​നു​യാ​യി​ക​ളും കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചതിനാണ് അറസ്റ്റ്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വിശാൽ സമർപ്പിച്ചിരുന്നു നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.

വിശാലിനെ പിന്തുണയ്ക്കുന്നവരുടെ പേരുകൾ രേഖപെടുത്തിയിരിക്കുന്നത് തെറ്റായിട്ടാണെന്നു ചൂണ്ടിക്കാണിച്ചാണ് നാമനിർദേശ പത്രിക തള്ളിയത്. നടപടിയിൽ പ്രതിഷേധിച്ചു വിശാൽ തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന് വിശാൽ മാധ്യമങ്ങളോട് പറഞ്ഞു.

ജയലളിതയുടെ സഹോദര പുത്രിയായ ദീപ ജയകുമാറിന്റെയും നാമനിർദേശപത്രിക തള്ളിയിട്ടുണ്ട്. എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ഇ.​മ​ധു​സൂ​ധ​ന​നും ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി മ​രു​ധു ഗ​ണേ​ഷും സ്വതന്ത്ര സ്ഥാനാർത്ഥിയായി ടി ടി വി ദിനകാരനും മത്സരരംഗത്തുണ്ട്.

Be the first to comment on "വിശാൽ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*