2 ജി സ്പെക്‌ട്രം അഴിമതി കേസിൽ വിധി 21 ന്!

ന്യൂഡൽഹി:യുപിഎ സർക്കാരിനെ താഴെയിറക്കാൻ കാരണമായ അഴിമതി കേസുകളിൽ ഒന്നായ 2 ജി സ്പെക്‌ട്രം അഴിമതി കേസിന്റെ വിധി 21 ന്. ഇന്ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന വിധിയാണ് 21 ലേക്ക് മാറ്റിയത്. യുപിഎ സർക്കാരിന്റെ കാലത്തു നടന്ന അഴിമതിയിൽ 176379 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് സിഎജി കണ്ടെത്തൽ.

ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകൾ കനിമൊഴിയും കേന്ദ്ര മന്ത്രിയായിരുന്ന എ രാജയും കേസിലെ പ്രതികളാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന ആർകെ നഗർ തിരഞ്ഞെടുപ്പ് നടക്കുന്ന 21 ന് തന്നെയാണ് ഡിഎംകെ നേതാക്കൾക്കെതിരായ അഴിമതി കേസിലെ വിധി വരുന്നത് എന്നതും ശ്രദ്ദേയമാണ്.

Be the first to comment on "2 ജി സ്പെക്‌ട്രം അഴിമതി കേസിൽ വിധി 21 ന്!"

Leave a comment

Your email address will not be published.


*