ഓഖി ചുഴലിക്കാറ്റ്;ദുരിതാശ്വാസ പാക്കേജുമായി സർക്കാർ!

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ പാക്കേജുമായി സംസ്ഥാന സർക്കാർ. ദുരന്തത്തിൽ മരിച്ചവർക്കു 20 ലക്ഷം രൂപയും പരുക്കേറ്റവർക്കു 5 ലക്ഷവും നൽകും. താത്കാലിക ആശ്വാസമായി മുതിർന്നവർക്ക് 60 രൂപ വീതവും കുട്ടികൾക്ക് 45 രൂപ വീതവും ഏഴു ദിവസം നൽകും. മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നു മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചു.

Be the first to comment on "ഓഖി ചുഴലിക്കാറ്റ്;ദുരിതാശ്വാസ പാക്കേജുമായി സർക്കാർ!"

Leave a comment

Your email address will not be published.


*