ദിലീപിന് കോടതി സമന്‍സ് അയച്ചു!

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് കോടതി സമൻസ് അയച്ചു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. കേസുമായി ബന്ധപെട്ടു ഈമാസം 19 നു കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചത്. കേസിൽ
ദിലീപ് ഉൾപ്പെട്ട മൂന്നു പ്രതികൾക്കാണ് കോടതി സമൻസ് അയച്ചിട്ടുള്ളത്.

അന്വേഷണ സംഘം സമർപ്പിച്ച 1542 പേജുള്ള കുറ്റപത്രം സൂക്ഷമ പരിശോധനകൾക്കു ശേഷം കോടതി ഇന്നലെ സ്വീകരിച്ചിരുന്നു. ഉടൻ തന്നെ കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന. ദിലീപും മുൻ ഭാര്യ മഞ്ജു വാരിയരുമായുള്ള ദാമ്പത്യ ബന്ധം പിരിയാനുള്ള കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന വിശ്വാസത്തിൽ ദിലീപ്, നടിയെ അക്രമിക്കുന്നതിനായി പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ.

Be the first to comment on "ദിലീപിന് കോടതി സമന്‍സ് അയച്ചു!"

Leave a comment

Your email address will not be published.


*