ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ അമേരിക്കൻ നിലപാടിനോട് ഇന്ത്യ യോജിക്കുമോ?

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപടിനോടുള്ള ഇന്ത്യയുടെ സമീപനം ഉറ്റു നോക്കുകയാണ് ലോക രാജ്യങ്ങൾ. മുസ്ലിം, ക്രിസ്ത്യന്‍, യഹൂദ മതങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യമുള്ള നഗരമാണ് ജറുസലേം. അതിനാൽ തന്നെ ട്രംപിന്റെ ഈ നീക്കം ലോക രാജ്യങ്ങളെ രണ്ടു തട്ടിൽ ആക്കിയിരിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോൾ ഗംഭീര വരവേൽപ്പായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തിന് നൽകിയത്.

Be the first to comment on "ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ അമേരിക്കൻ നിലപാടിനോട് ഇന്ത്യ യോജിക്കുമോ?"

Leave a comment

Your email address will not be published.


*