പ്രധാനമന്ത്രി തന്നെ വിളിച്ചില്ലെന്നു മുഖ്യമന്ത്രി!

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി തന്നെ വിളിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാന ദുരന്തമുണ്ടായ തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി കേരളമുഖ്യമന്ത്രിയെ വിളിക്കാതിരുന്നത് താൻ കമ്യൂണിസ്റ്റുകാരനായത് കൊണ്ടാണ്. ഇതിൽ നിന്നും മോഡി സർക്കാരിന്റെ ഇടതുവിരുദ്ധ മനോഭാവം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ബുള്ളെറ്റ് പ്രൂഫ് കാർ വാങ്ങുന്നത് സംസ്ഥാനത്തെത്തുന്ന വിഐപികൾക്ക് വേണ്ടിയാണെന്നും തനിക്കയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളിലൂടെ ഇതിനു മുന്‍പും സഞ്ചരിച്ചിട്ടുണ്ട്. ഓഖി ദുരന്തവുമായി ബന്ധപെട്ടു സര്കാരിനെതിരെതെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Be the first to comment on "പ്രധാനമന്ത്രി തന്നെ വിളിച്ചില്ലെന്നു മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*