തിരുവനന്തപുരം: ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അഞ്ചു സഹപാഠികളെ അറസ്റ്റ് ചെയ്തു. ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കുന്നത് പതിവായതോടെയാണ് ഐപിഎംഎസ് ഏവിയേഷന്‍ കോളജിലെ ബിബിഎ ഏവിയേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും മരുതംകുഴി സ്വദേശിനിയുമായ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചത്.
കോഴ്സിന്റെ ഭാഗമായി കരിപ്പൂർ എയര്‍പ്പോര്‍ട്ടിലെ ട്രെയിനിങ്ങ് കോഴിക്കോട് എത്തിയതായിരുന്നു പെൺകുട്ടി. ട്രെയിനിങ്ങിനെത്തിയ വിദ്യാർത്ഥികൾ താമസിച്ചിരുന്ന ലോഡ്ജിന്റെ മൂന്നാം നിലയിൽ നിന്നും പെൺകുട്ടി താഴേക്ക് ചാടുകയായിരുന്നു.
ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് ഇവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സഹപാഠികൾക്കൊപ്പം ഇവർക്ക് കൂട്ട് നിന്ന അധ്യാപകർക്കെതിരെയും നടപടി വേണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
Be the first to comment on "ഏവിയേഷന്‍ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം;സഹപാഠികൾ അറസ്റ്റിൽ!"