കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി!

പാക് ജയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും പാക് വിദേശകാര്യമന്ത്രാലയം അനുമതി നൽകി. ഡിസംബര്‍ 25 നാണു കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും സമയം അനുവദിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഇന്ത്യന്‍ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനും ജേതാവിനെ കാണാമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ ചാരനെന്നു ആരോപിച്ചു 2017 ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വാദമുഖങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര കോടതി കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.

Be the first to comment on "കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി!"

Leave a comment

Your email address will not be published.


*