ബാലന്‍ ഡി ഓര്‍ പുരസ്‌കാരം റൊണാൾഡോയ്ക്ക്!

പാരിസ്: 2017 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്കാരം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. തുടര്‍ച്ചയായ രണ്ടാം തവണയാണ് റൊണാള്‍ഡോ പുരസ്‌കാരത്തിന് അർഹനാകുന്നത്.

ഈ വർഷത്തെ ഫിഫയുടെ മികച്ച ലോകഫുട്ബോളര്‍ക്കുള്ള പുരസ്കാരവും റൊണാള്‍ഡോയ്ക്കായിരുന്നു. അര്‍ജന്റീനയുടെ ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് റൊണാള്‍ഡോയുടെ പുരസ്‌കാര നേട്ടം. ബ്രസീലിന്റെ നെയ്മറാണ് മൂന്നാം സ്ഥാനത്ത്. ഇത്തവണത്തെ പുരസ്‌കാര നേട്ടത്തോടെ അഞ്ചു തവണ ബാലന്‍ ഡി ഓര്‍ പുരസ്‍കാരം നേടിയ മെസ്സിക്കൊപ്പം റൊണാൾഡോ എത്തി.

Be the first to comment on "ബാലന്‍ ഡി ഓര്‍ പുരസ്‌കാരം റൊണാൾഡോയ്ക്ക്!"

Leave a comment

Your email address will not be published.


*