ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസറെ സ്ഥലം മാറ്റി!

ചെന്നൈ:ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദത്തെ തുടർന്ന് ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസര്‍ എസ്. വേലുസ്വാമിയെ ഇലക്ഷന്‍ കമ്മീഷന്‍ സ്ഥലംമാറ്റി. പകരം തമിഴ്നാട് വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ പി. നായരെയാണ് തൽസ്ഥാനത്തു നിയമിച്ചിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനായി നടൻ വിശാൽ സമർപ്പിച്ചിരുന്നു നാമനിർദേശ പത്രിക തള്ളിയത് വിവാദമായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ സമർപ്പിച്ചിരുന്നു പത്രികയും വരണാധികാരി തള്ളിയിരുന്നു.

Be the first to comment on "ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസറെ സ്ഥലം മാറ്റി!"

Leave a comment

Your email address will not be published.


*