ഓഖി ചുഴലിക്കാറ്റ്;മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി!

ന്യൂഡൽഹി:ഓഖിച്ചുഴലികാറ്റ് ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു കേന്ദ്രസഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘത്തെ ഉടനെ കേരളത്തേയ്ക്കു അയക്കും.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ട്ടം പരിഹരിക്കുന്നതിനായി 1843 കോടി രൂപയുടെ പാക്കേജാണ്‌ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിൽ 300 കോടി അടിയന്തിര സഹായമായി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ മത്സ്യതൊഴിലാളികൾക്കും വീടും സ്ഥലവും ഉറപ്പു വരുത്തുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പു നൽകിയതായും,കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ പത്തുദിവസം കൂടി തുടരണമെന്ന കേരളത്തിന്റെ ആവശ്യം പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ അംഗീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Be the first to comment on "ഓഖി ചുഴലിക്കാറ്റ്;മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി!"

Leave a comment

Your email address will not be published.


*