ലാവ്‌ലിൻ കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി!

ന്യൂഡൽഹി:ലാവലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ അ​പേ​ക്ഷ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്നുപേരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേസിലെ പ്രതികളായ ക​സ്തൂ​രി​രം​ഗ അ​യ്യ​ര്‍, ആ​ര്‍.​ശി​വ​ദാ​സ​ന്‍ എ​ന്നി​വ​രാ​ണ് സുപ്രീംകോടതിയെ സമീപിച്ചത്. മുൻ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരാണ് ഇരുവരും.

നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് ഒരുമാസത്തേയ്ക്കു കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ കേസ് നീട്ടി വയ്ക്കണമെന്ന് ശി​വ​ദാ​സ​ന്‍റെ അ​ഭി​ഭാ​ഷ​കനും, കേസുമായി ബന്ധപെട്ടു കൂടുതൽ രേഖകൾ സമർപ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ടു കസ്തൂരിരംഗ അയ്യരുടെ അഭിഭാഷകനും അപേക്ഷ നൽകിയിരിക്കുന്നത്.

കേസിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാകുകയും ഉദ്യോഗസ്ഥരെ മാത്രം നിലനിറുത്തുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെയാണ്ക​സ്തൂ​രി​രം​ഗ അ​യ്യ​ര്‍, ആ​ര്‍.​ശി​വ​ദാ​സ​ന്‍ എ​ന്നി​വർ ഉൾപ്പെടെ മൂന്നുപേരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Be the first to comment on "ലാവ്‌ലിൻ കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി!"

Leave a comment

Your email address will not be published.


*