വിമാനത്തിൽ ബോളിവുഡ് നടിക്ക് നേരെ പീഡന ശ്രമം!

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും സൈറ വസീമിന് നേരെ വിമാനത്തിൽ പീഡന ശ്രമം.കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ വിസ്താരയുടെ വിമാനത്തില്‍ വെച്ചാണ് താരത്തിന് നേരെ പീഡനശ്രമം ഉണ്ടായത്.

ഈ വിവരം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വിമാനത്തിൽ ഇരുന്നയാൾ തന്റെ ദേഹത്ത് കാലുകൾ കൊണ്ട് പലതവണ ദേഹത്ത് ഉരസിയതായും, ഇക്കാര്യം വിമാന ജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും താരം പറയുന്നു.

സൈറയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.കൂടാതെ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ അതുതടയാൻ ജീവനക്കാർക്ക് പരിശീലനം നൽകാതിരുന്നതിനു എയര്‍ വിസ്താരയ്ക്ക് നോട്ടീസ് അയക്കുമെന്നും വനിതാ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ പറഞ്ഞു.

Be the first to comment on "വിമാനത്തിൽ ബോളിവുഡ് നടിക്ക് നേരെ പീഡന ശ്രമം!"

Leave a comment

Your email address will not be published.


*