ശ്രീലങ്കയ്ക്കു എതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി!

ധർമശാല:ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഏഴു വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 113 റൺസാണ് എടുക്കാൻ കഴിഞ്ഞത്. 29 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ധോണി-കുല്‍ദീപ് യാദവ് കൂട്ടുകെട്ടാണ് ഇന്ത്യയെ നൂറുകടക്കാൻ സഹായിച്ചത്. 87 പന്തുകളിൽ നിന്ന് 10 ഫോറും 2 സിക്സും അടക്കം 65 റണ്‍സാണ് ധോണി നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

Be the first to comment on "ശ്രീലങ്കയ്ക്കു എതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി!"

Leave a comment

Your email address will not be published.


*