എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല;സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്!

ന്യൂഡൽഹി:എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത സംസ്ഥാന സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്. സുപ്രീംകോടതിയാണ് കോടതിയലക്ഷ്യത്തിനു നോട്ടീസ് അയച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ നഷ്ടപരിഹാരം നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ മൂന്നു മാസത്തിനകം നടപ്പിലാക്കണമെന്ന് ജനുവരിയിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് വന്നു പത്തുമാസം കഴിഞ്ഞതിനു ശേഷവും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ചു നാലു ഇരകളുടെ അമ്മമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുവരെ എത്ര തുക വിതരണം ചെയ്തുവെന്ന് വ്യകതമാക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Be the first to comment on "എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല;സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്!"

Leave a comment

Your email address will not be published.


*