രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷൻ!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതിനാറാമത് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു.കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അധ്യക്ഷനെ പ്രഖ്യാപിച്ചത്. എതിരില്ലാതെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 19 വര്ഷങ്ങള്ക്കു ശേഷമാണു കോൺഗ്രസ്സ് തലപ്പത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നെഹ്‌റു കുടുംത്തിലെ ആറാം തലമുറക്കാരനായ രാഹുലിന്റെ സ്ഥാനാരോഹണം ശനിയാഴ്ച നടക്കും.

Be the first to comment on "രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷൻ!"

Leave a comment

Your email address will not be published.


*