ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികൾ രാജ്‌ഭവനിലേയ്ക്ക് മാർച്ച് നടത്തി!

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളും ആവശ്യങ്ങളും ഉന്നയിച്ചു ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികൾ രാജ്‌ഭവനിലേയ്ക്ക് മാർച്ച് നടത്തി. അരലക്ഷത്തോളം മത്സ്യത്തൊഴിലാളികളും കുടുംബങ്ങളുമാണ് മാർച്ചിൽ പങ്കെടുത്തത്.

ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലപ്രദമായില്ലെന്നും മൽസ്യത്തൊഴിലാളികൾ പറഞ്ഞു. ദുരന്തത്തിൽപെട്ടു കടലിൽ കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തണമെന്നും, 172 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണം, ദുരിതാശ്വാസ പാക്കേജിലെ അപാകതകൾ പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കണം. ഈ ആവശ്യം ഉന്നയിച്ചു സാബ നേതൃത്വം നാളെ രാഷ്ട്രപതിയെ കാണും. സർക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ മൃതദേഹവും വഹിച്ചുള്ള സെക്രട്ടറിയേറ്റ് വളയൽ നടത്തുമെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

Be the first to comment on "ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികൾ രാജ്‌ഭവനിലേയ്ക്ക് മാർച്ച് നടത്തി!"

Leave a comment

Your email address will not be published.


*