ഓഖി ദുരന്തം;തമിഴ്നാട് ധനസഹായം പ്രഖ്യാപിച്ചു!

ചെന്നൈ:ഓഖി ദുരന്ത ബാധിതർക്കു തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപയും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയുമാണ് ഇടപടി പളനിസ്വാമി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിൽ തകർന്ന എല്ലാ വീടുകളും സർക്കാർ പുനഃനിർമിച്ചു നൽകും.

നേരത്തെ കേരളത്തിന് സമാനമായ സഹായധനം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കന്യാകുമാരിയിലെ മൽസ്യത്തൊഴിലാളികൾ റോഡും,റയിൽവേ പാലവും ഉപരോധിച്ചിരുന്നു.

Be the first to comment on "ഓഖി ദുരന്തം;തമിഴ്നാട് ധനസഹായം പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*