ജിഷ വധം;അമീറുൽ കുറ്റക്കാരാണെന്ന് കോടതി!

കൊച്ചി:പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതി അമീറുൽ ഇസ്ലാം കുറ്റകാരൻ ആണെന്നും കോടതി. പ്രോസിക്യുഷൻ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തി.

പ്രതിയുടെ ഭാഗം നാളെ കേൾക്കും. ശിക്ഷ ബുധനാഴ്ച്ച വിധിക്കും. താൻ നിരപരാധിയാണെന്നും തന്നെ പിടിച്ചു കൊണ്ട് വന്നതാണെന്നും കോടതിയിൽ നിന്നും പുറത്തേയ്ക്കു കൊണ്ടുവരവേ അമീറുൽ ഇസ്ലാം പറഞ്ഞു. നിരപരാധി ശിക്ഷിക്കപെട്ടന്നായിരുന്നു അമീറലിന്റെ അഭിഭാഷകൻ അഡ്വ.ആളൂരിന്റെ പ്രതികരണം.

പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഇത് മറ്റുള്ളവർക്ക് പാഠമാകണമെന്നും ജിഷയുടെ ‘അമ്മ രാജേശ്വരി പറഞ്ഞു. 2016 ഏപ്രില്‍ 28 നാണ് പെരുമ്പാവൂർ കുറുപ്പംപടി കനാല്‍ പുറമ്ബോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Be the first to comment on "ജിഷ വധം;അമീറുൽ കുറ്റക്കാരാണെന്ന് കോടതി!"

Leave a comment

Your email address will not be published.


*