നികുതി വെട്ടിപ്പ്; അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി!

കൊച്ചി:പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് വരുമാന നഷ്ടം ഉണ്ടാക്കിയെന്ന കേസിൽ ചലച്ചിത്ര താരങ്ങളായ അമല പോൾ,ഫഹദ് ഫാസിൽ എന്നിവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.ഇരുവരുടെയും വീടുകളിൽ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്.

ചോദ്യം ചെയ്യലിനായി ഈ മാസം 19 നു ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നു നോട്ടീസിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

സമാനക്കേസിൽ നടനും എംപിയുമായ സുരേഷ് ഗോപി കോടതിയെ സമീപിച്ചു. മുൻ‌കൂർ ജാമ്യം തേടിയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. തമിഴ്‌നാട്ടിൽ ഭൂമിയുള്ളതിനാൽ പോക്കുവരവിനായാണ് കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത് എന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വാദം കേൾക്കും.

Be the first to comment on "നികുതി വെട്ടിപ്പ്; അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി!"

Leave a comment

Your email address will not be published.


*