രോഹിതിന് മൂന്നാം ഇരട്ട സെഞ്ചുറി !

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഇരട്ട സെഞ്ച്വറി. പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് രോഹിത് ശർമ കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് രോഹിത്. 153 പന്തില്‍ 13 ഫോറും 12 സിക്സുമടക്കമാണ് രോഹിത് 208 റണ്സെടുത്തത്.

112 പന്തില്‍ നിന്നും ആദ്യ സെഞ്ച്വറി തികച്ച രോഹിത് രണ്ടാം സെഞ്ച്വറി വെറും 36 പന്തിൽ നിന്നുമാണ് കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യ 392 റൺസാണ് എടുത്ത്. ധര്മശാല ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉണ്ടായ മാനക്കേടാണ് ഇതോടെ മാറിയത്. മറുപടി മാറ്റിങിനിറങ്ങിയ ശ്രീലങ്ക നിലവിൽ 11 ഓവറിൽ 46 -2 എന്നനിലയിലാണ്.

Be the first to comment on "രോഹിതിന് മൂന്നാം ഇരട്ട സെഞ്ചുറി !"

Leave a comment

Your email address will not be published.


*