കൊച്ചി:പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയായ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നാണ് കോടതി ഈ കേസിനെ വിശേഷിപ്പിച്ചത്.ജിഷ കൊല്ലപ്പെട്ടു 19 മാസങ്ങൾക്കു ശേഷമാണു വിധി വന്നിരിക്കുന്നത്.
ബലാത്സംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.ഓരോ കുറ്റകൃത്യത്തിനും കോടതി പ്രതിക്ക് പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചു.
മരണകാരണമായ ബലാത്സംഗത്തിന് ഐപിസി 376 എ പ്രകാരം ജീവപര്യന്തം കഠിനതടവും 25,000 രുപ പിഴയും, വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഐപിസി 449 പ്രകാരം ഏഴു വര്‍ഷം തടവും, അന്യായമായി തടഞ്ഞു വെച്ചതിന് ഐപിസി 342 പ്രകാരം ഒരു വര്‍ഷം തടവും 1000 രൂപ പിഴയും, ഐപിസി 302 വകുപ്പ് പ്രകാരമാണ് വധശിക്ഷയും വിധിച്ചിരിക്കുന്നത്.
പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം പറഞ്ഞു.
Be the first to comment on "അമീറുള്‍ ഇസ്ലാമിന് വധശിക്ഷ!"