ഗുജറാത്തിൽ വോട്ടെടുപ്പ് പൂർത്തിയായി;ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ ഫലം!

അഹമ്മദാബാദ്:ഗുജറാത്തിൽ അവസാനവട്ട വോട്ടെടുപ്പ് പൂർത്തിയായി. 68.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സബര്‍മതിയിലെ റാണിപില്‍ 115 മാറ്റത്തെ ബൂത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിദാനാവകാശം വിനിയോഗിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും,കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും അവരുടെ വോട്ടുകൾ രേഖപ്പെടുത്തി.

വോട്ടിങ്ങിനു ശേഷം വന്ന സർവേ ഫലങ്ങളിൽ ബിജെപി അധികാരത്തിൽ എത്തുമെന്നാണ് പറയുന്നത്. ഗുജറാത്തിൽ 108- 118 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിക്കുമ്പോൾ കോണ്‍ഗ്രസിന് 61- 71 സീറ്റുകളും മറ്റുള്ളവർ 2 -3 സീറ്റുകളും നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. ഹിമാചൽപ്രദേശിലും ബിജെപി 2 ൽ 3 ഭൂരിഭാക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നും സർവേ ഫലങ്ങളിൽ പറയുന്നു.

Be the first to comment on "ഗുജറാത്തിൽ വോട്ടെടുപ്പ് പൂർത്തിയായി;ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ ഫലം!"

Leave a comment

Your email address will not be published.


*