രാഹുൽ ഗാന്ധി തലസ്ഥാനത്തെത്തി!

തിരുവനന്തപുരം:കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥയുടെ സമാപന സമ്മേളനത്തിന് പങ്കെടുക്കുന്നതിനായി നിയുക്ത്ത കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തലസ്ഥാനത്തെത്തി.കേന്ദ്ര-സംസ്ഥാന സർക്കാരിനുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായതായി പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം ആദ്യം പൂന്തുറയും വിഴിഞ്ഞവും സന്ദർശിച്ചു.ഓഖി ദുരന്തബാധിതർക്കൊപ്പം താൻ എപ്പോഴും ഉണ്ടാകുമെന്നു അദ്ദേഹം തീരദേശവാസികൾക്കു ഉറപ്പു നൽകി.അതിനുശേഷം കന്യാകുമാരി ജില്ലയിലെ ദുരന്തബാധിത പ്രദേശമായ ചിന്നത്തുറയും സന്ദർശിച്ചു.

കേന്ദ്രത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ എത്തിയാൽ മൽസ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രിസഭ രൂപീകരിക്കുമെന്നും അദ്ദേഹം മൽസ്യത്തൊഴിലാളികൾക്കു ഉറപ്പു നൽകി.

Be the first to comment on "രാഹുൽ ഗാന്ധി തലസ്ഥാനത്തെത്തി!"

Leave a comment

Your email address will not be published.


*