‘വാജിബി’ന് സുവര്‍ണചാകോരം!

തിരുവനന്തപുരം: 22 -ാം അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചാകോരം അന്നമേരി ജാസിർ സംവിധാനം ചെയ്ത ലസ്തീന്‍ ചിത്രമായ ‘വാജിബി’ന് ലഭിച്ചു. ദി ഫെയര്‍വെല്‍ ഫ്ളവറയുടെ സംവിധായിക തായ്‌ലൻഡിൽ നിന്നുമുള്ള അനുജ ബുനിയ വര്‍ദ്ധനെ മികച്ച സംവിധാനത്തിനുള്ള രജത ചകോരം സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ‘ഏദന്‍’ സിനിമയുടെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ സ്വന്തമാക്കി.

അമിത് വി മസൂര്‍ക്കർ സംവിധാനം ചെയ്ത ‘ന്യൂട്ടന്‍’ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം കരസ്ഥമാക്കി. നെറ്റ്പാക് പുരസ്കാരം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ തൊണ്ടിമുതലും ദൃക്സാക്ഷി’ക്കും ലഭിച്ചു. 22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങ് നിശാഗന്ധിയില്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

Be the first to comment on "‘വാജിബി’ന് സുവര്‍ണചാകോരം!"

Leave a comment

Your email address will not be published.


*