രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷനായി സ്ഥാനമേറ്റു; രാഷ്ട്രീയത്തിലേക്കില്ലെന്നു പ്രിയങ്ക ഗാന്ധി!

ന്യൂഡൽഹി:രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റു. ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്തായിരുന്നു സ്ഥാനാരോഹണം.കോൺഗ്രസ്സ് അധ്യക്ഷനായി സ്ഥാനമേല്കുന്ന ഗാന്ധി കുടുംബത്തിലെ ആറാമനാണ് രാഹുൽ. പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബോർഡ് വഡോദരയും ചടങ്ങിനെത്തിയിരുന്നു.

രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുത്തതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും സോണിയ ഗാന്ധി വിരമിക്കുമെന്നും പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ 2019 ലെ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ റായ് ബറേലിയില്‍ നിന്നും സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കി. താൻ കണ്ട ധീരയായ സ്ത്രീകളിൽ ഒരാളാണ് തന്റെ അമ്മയെന്നും അവർ പറഞ്ഞു.

Be the first to comment on "രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷനായി സ്ഥാനമേറ്റു; രാഷ്ട്രീയത്തിലേക്കില്ലെന്നു പ്രിയങ്ക ഗാന്ധി!"

Leave a comment

Your email address will not be published.


*