ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക്!

വിശാഖപട്ടണം:ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ പരമ്പര2 -1 നു സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമ ഇത്തവണ 7 റണ്ണുമായി മടങ്ങിയപ്പോൾ സെഞ്ചുറിയുമായി ശിഖർ ധവാനും അർദ്ധ സെഞ്ചുറിയുമായി ശ്രയസ്‌ അയ്യരും വിജയ ശില്പികളായി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 32.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 219 റണ്സെടുത്തു. കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും,ഹര്‍ദീക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി.

Be the first to comment on "ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക്!"

Leave a comment

Your email address will not be published.


*