തിരുവനന്തപുരം: ഇന്ന് ചേർന്ന ഇടതു മുന്നണി യോഗത്തിൽ സി.പി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം. കായൽ കൈയേറ്റ വിഷയത്തിൽ ആരോപണ വിധേയനായ തോമസ് ചാണ്ടി പങ്കെടുത്തതിന്റെ തുടർന്ന് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. ഇരുവരുടെയും നിലപാടിനെ ഘടകക്ഷികളും പിന്തുണച്ചു.
സി.പി.ഐയുടെ മന്ത്രിമാരായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, ഭക്ഷ്യമന്ത്രി പി.തിലോത്തമന്, വനം മന്ത്രി കെ.രാജു എന്നിവരാണ് മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ആരോപണ വിധേയനായ മന്ത്രി പങ്കെടുത്തതിന്റെ തുടർന്ന് പാർട്ടി നിർദേശ പ്രകാരമാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതെന്നും, ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും സിപിഐ വിശദീകരിച്ചു. എന്നാൽ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിന്ന നടപടി മുന്നണി മര്യാദയുടെ ലംഘനമാണെന്ന് പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.
Be the first to comment on "സി.പി.ഐയ്ക്കെതിരെ വിമര്‍ശനവുമായി സി.പി.എം!"