ഗുജറാത്തിൽ സ്‌മൃതി ഇറാനിയോ?

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാൻ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

തുടര്‍ച്ചയായി 22 വര്‍ഷം ഗുജറാത്ത് ഭരിച്ച ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 115 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് 99ല്‍ ഒതുങ്ങേണ്ടി വന്നു.മോദിയുടെ പ്രതിഛായയുള്ള പ്രശസ്തനായ ഒരാള്‍ തന്നെ വേണമെന്ന പാര്‍ട്ടി വൃത്തങ്ങളിലെ ആലോചനകളാണ് സ്മൃതി ഇറാനിയിലേക്കെത്തിക്കുന്നത്.

Be the first to comment on "ഗുജറാത്തിൽ സ്‌മൃതി ഇറാനിയോ?"

Leave a comment

Your email address will not be published.


*