പ്രധാനമന്ത്രി ഇന്ന് പൂന്തുറ മേഖല സന്ദർശിക്കും!

പ്രധാനമന്ത്രി ഇന്ന് പൂന്തുറ മേഖല സന്ദർശിക്കും കന്യാകുമാരി, കവരത്തി പ്രദേശങ്ങളിലെ ഓഖി ദുരന്തബാധിതരെ സന്ദർശിച്ചതിന് ശേഷമായിരിക്കും മോഡി കേരളത്തിൽ എത്തുക.കൂടാതെ ലക്ഷദ്വീപിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതായി ബിജെപി വൃത്തങ്ങൾ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന സുരക്ഷ തിരുവനന്തപുരത്ത്‌ ഒരുക്കിയിട്ടുണ്ട്‌. ഉച്ചയ്‌ക്ക്‌ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു കന്യാകുമാരിയിലേക്കു പോകും. നാലരയോടെ തിരുവനന്തപുരത്തു തിരിച്ചെത്തും.

Be the first to comment on "പ്രധാനമന്ത്രി ഇന്ന് പൂന്തുറ മേഖല സന്ദർശിക്കും!"

Leave a comment

Your email address will not be published.


*