സരിതയുടെ കത്തില്‍ ചര്‍ച്ച പാടില്ല!

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശ്വാസ വിധി. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിലക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് നേതാവു കൂടിയായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഹാജരായത്.കത്ത് തന്റെ കക്ഷിക്ക് അപകീര്‍ത്തിപരമായതിനാല്‍ അതിന്‍മേലുള്ള ചര്‍ച്ച വിലക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യരുതെന്ന് നിര്‍ദേശിച്ചു.

Be the first to comment on "സരിതയുടെ കത്തില്‍ ചര്‍ച്ച പാടില്ല!"

Leave a comment

Your email address will not be published.


*