ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു;മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍!

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മാലൂരില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും കതിരൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്.മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി മടങ്ങുമ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്ത ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബി ജെ പി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ചേലമ്ബ്ര രാജന്‍, പാര്‍ട്ടി മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, നീര്‍വേലില്‍ അനീഷ്, മോഹനന്‍, ഗംഗാധരന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുനില്‍ കുമാറിന്റെയും ഗംഗാധരന്റെയും തലക്കും കാലിനും ഗുരുതരമായി പരിക്കുണ്ട്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Be the first to comment on "ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു;മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍!"

Leave a comment

Your email address will not be published.


*