പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റ് നിർമ്മാണം;സമരസമിതിയുടെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി!

പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഐ ഒ സിയുടെ പ്ലാന്റ് നിര്‍മാണം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദമായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.

എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി.പദ്ധതിയുമായി ഐ ഒ സിക്കു മുന്നോട്ടു പോകാമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. അതേസമയം പദ്ധതി നടപ്പാക്കരുതെന്ന ആവശ്യമാണ് തങ്ങള്‍ക്കുള്ളതെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Be the first to comment on "പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റ് നിർമ്മാണം;സമരസമിതിയുടെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി!"

Leave a comment

Your email address will not be published.


*