ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ബിജെപിയില്‍ ഭിന്നത!

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഹിമാചല്‍ പ്രദേശിലെ ബിജെപിയില്‍ ഭിന്നത.പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കാണമെന്നാണ് അനുയായികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും എം.എല്‍.എ ജയ്റാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.

ഇതോടെയാണ് ഹിമാചലിലെ ബിജെപി ഭിന്നത രൂക്ഷമായത്.സ്വന്തം നേതാക്കള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേന്ദ്രനിരീക്ഷകരായെത്തിയ നിര്‍മലാ സീതാരാമനെയും നരേന്ദ്രസിങ്ങിനെയും വഴി തടഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭിന്നത അറിയിച്ചത്.

Be the first to comment on "ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ബിജെപിയില്‍ ഭിന്നത!"

Leave a comment

Your email address will not be published.


*