മധ്യപ്രദേശിലെ ഭോപാലിലെ കൂട്ടബലാത്സംഗം; പ്രതികള്‍ക്ക് ജീവപര്യന്തം!

മധ്യപ്രദേശിലെ ഭോപാലിലെ ഹബീബ്ഗഞ്ചിൽ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലുപേരെ ജീവപര്യന്തം തടവും എണ്ണായിരം രൂപവീതം പിഴയും വിധിച്ചു.അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.ബിഹാരി ചധാര്‍ (25), ഘുണ്ടു (24), രാജേഷ് ഛേത്ര (26), രമേഷ് മെഹ്ര (45) എന്നിവര്‍ക്കാണ് ജഡ്ജി സവിതാ ദുബെ ശിക്ഷവിധിച്ചത്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കിയത്.പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ല. എന്നാല്‍, പോലീസ് ദമ്പതിമാരുടെ മകളായ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം ചേര്‍ന്ന് പ്രതികളില്‍ രണ്ടുപേരെ പിടികൂടി പോലീസിലേല്‍പ്പിച്ചു. പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ പെണ്‍കുട്ടിയെ പരിഹസിച്ച പോലീസുദ്യോഗസ്ഥരെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു.

Be the first to comment on "മധ്യപ്രദേശിലെ ഭോപാലിലെ കൂട്ടബലാത്സംഗം; പ്രതികള്‍ക്ക് ജീവപര്യന്തം!"

Leave a comment

Your email address will not be published.


*