ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം യാത്രക്കാരെ ഇറക്കാതെ തിരികെ കൊച്ചിയില്‍ വന്നു!

ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനമാണ് യാത്രക്കാരെ ഷാർജയിൽ ഇറക്കാതെ തിരിച്ചെത്തിച്ചത്.മൂടല്‍ മഞ്ഞ് കാരണം വിമാനം റണ്‍വെയില്‍ ഇറക്കാന്‍ കഴിയാത്തതാണ് കാരണം.

യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കാന്‍ ശ്രേമിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനാലാണ് തിരികെ കൊച്ചിയില്‍ എത്തിക്കേണ്ടി വന്നത്.യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും ഒഴിവ് വരുന്ന വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയില്‍ തിരിച്ചെത്തിക്കാമെന്ന് സുരക്ഷജീവനക്കാരുടെ ഉറപ്പിന്മേൽ പ്രതഷേധം അവസാനിക്കുകയായിരുന്നു.

Be the first to comment on "ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം യാത്രക്കാരെ ഇറക്കാതെ തിരികെ കൊച്ചിയില്‍ വന്നു!"

Leave a comment

Your email address will not be published.


*