ഏറ്റുമാനൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍!

കോട്ടയം:ആർഎസ്എസ് ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു നാളെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ ബിജെപി ഹർത്താൽ.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.

ആർഎസ്എസ് കാര്യാലയം തീയിട്ടു നശിപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്നാണ് ബിജെപിയുടെയും,ആർഎസ്എസിന്റെയും ആരോപണം. നേരത്തെ ഇവിടെ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം നിലനിന്നിരുന്നു.

Be the first to comment on "ഏറ്റുമാനൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍!"

Leave a comment

Your email address will not be published.


*