കുല്‍ഭൂഷന്‍ ജാദവിനെ മാതാവും ഭാര്യയും ഇന്ന് കാണും!

ഭീകരവാദവും ചാരപ്രവൃത്തിയും ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച് പാകിസ്ഥാൻ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാൻ അദ്ദേഹത്തിന്റെ മാതാവിനും,ഭാര്യക്കും ഇന്ന് കഴിയും.ഇവര്‍ക്കൊപ്പം ഔദ്യോഗിക പ്രതിനിധിയായി ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന്‍ ഡെപ്യൂട്ടി കമ്മീഷണറും ജയിലില്‍ എത്തും.

കഴിഞ്ഞ രണ്ടു വർഷമായി പാകിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷനെ കാണാൻ മുൻപ് പല തവണ കുടുംബം വിസക്കായി അപേക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാൻ നിരസിക്കുകയായിരുന്നു.ഈ മാസം 20 നാണ് പാകിസ്ഥാൻ മാതാവിനും,ഭാര്യക്കും വിസ അനുവദിച്ചത്.

ഇന്ന് രാവിലെ പാകിസ്ഥാനിൽ എത്തുന്ന ഇവർ വൈകുന്നേരത്തോടെ ജാദവിനെ കണ്ട് മടങ്ങും. ഇന്ത്യക്കു വേണ്ടി ബലൂചിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങളും,ചാരപ്രവർത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി കുൽഭൂഷണ് വധശിക്ഷ വിധിച്ചത്. കുൽഭൂഷന്റെ മോചനം ഉടൻ സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കുടുംബാംഗങ്ങൾ.

Be the first to comment on "കുല്‍ഭൂഷന്‍ ജാദവിനെ മാതാവും ഭാര്യയും ഇന്ന് കാണും!"

Leave a comment

Your email address will not be published.


*