കുൽഭൂഷൺ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാകിസ്ഥാൻ അപമാനിച്ചു;ഇന്ത്യ

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ചെന്ന് ഇന്ത്യ. ജാദവിനെ സന്ദർശിക്കാൻ എത്തിയ ഭാര്യയുടെ താലിയടക്കം സുരക്ഷയുടെ പേരിൽ പാകിസ്ഥാൻ അഴിപ്പിച്ചു വെച്ചതായാണ് ഇന്ത്യയുടെ പരാതി.

കുൽഭൂഷൺ ജാദവിനെ സന്ദര്ശിക്കുന്നതിനായി അമ്മയ്ക്കും ഭാര്യക്കും പാകിസ്ഥാൻ വിസ അനുവദിച്ചിരുന്നു.അദ്ദേഹത്തിനെ കാണുന്നതിനായി പാക് ജയിലിലെത്തിയ ഭാര്യ ചേതന്റെയും അമ്മ അവന്തിയുടെയും വസ്ത്രം നിര്‍ബന്ധപൂര്‍വ്വം മാറ്റി പരിശോധിച്ചു. ഭാര്യയുടെ നെറ്റിയിലെ പൊട്ടു മായിപ്പിക്കുകയും, പാക് അധികൃതർ അവർ നൽകിയ വസ്ത്രം ധരിപ്പിച്ചാണ് ജാദവിനെ കാണാൻ അനുവദിച്ചത്.

മാതൃ ഭാഷയായ മറാത്തിയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറയുന്നത്. കുൽഭൂഷൺ ജാദവിനു പാക് ജയിലിൽ ക്രൂര മർദ്ദനമേറ്റിരുന്നതായി നേരത്തെ ഇന്ത്യ ആരോപിച്ചിരുന്നു.

Be the first to comment on "കുൽഭൂഷൺ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാകിസ്ഥാൻ അപമാനിച്ചു;ഇന്ത്യ"

Leave a comment

Your email address will not be published.


*