കേന്ദ്ര സംഘം ഓഖി ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു;തിരച്ചിൽ തുടരും!

തിരുവനന്തപുരം:സംസ്ഥാനത്തു ഓഖി ദുരന്തത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലികിന്റെ നേതൃത്വത്തിലെത്തിയ സംഘം ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയിലാണ് ആദ്യം സന്ദർശനം നടത്തിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞു കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

അതേസമയം കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരാൻ സര്‍ക്കാര്‍ തീരുമാനിച്ചു. തീരപ്രദേശങ്ങളുള്ള മറ്റു സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ തിരച്ചിൽ തുടരാനാണ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കു കാത്തു നൽകും.

Be the first to comment on "കേന്ദ്ര സംഘം ഓഖി ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു;തിരച്ചിൽ തുടരും!"

Leave a comment

Your email address will not be published.


*