കുൽഭൂഷൺ ജാദവിന്റെ ഭാര്യയുടെ ചെരുപ്പുകൾ പാകിസ്ഥാൻ ഫോറൻസിക് പരിശോധനയ്ക്കു അയച്ചു!

കുൽഭൂഷൺ ജേതാവിന്റെ ഭാര്യയുടെ ചെരുപ്പിൽ സംശയകരമായ എന്തോ ഉണ്ടെന്നു പാകിസ്ഥാൻ. ചെരുപ്പിൽ ചിപ്പോ ക്യാമറയോ ഘടിപ്പിച്ചിരുന്നതായാണ് പാകിസ്താന്റെ ആരോപണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. കുല്‍ഭൂഷണ്‍ ജാദവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഭാര്യക്ക് പുതിയ ചെരുപ്പുകൾ നൽകിയിരുന്നതായും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ഇന്ത്യൻ ചാരനെന്നു ആരോപിച്ചു പാകിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാനായി അമ്മയ്ക്കും ഭാര്യക്കും പാകിസ്ഥാൻ ഡിസംബർ 25 നു അനുമതി നൽകിയിരുന്നു. എന്നാൽ സന്ദർശനത്തിനായി എത്തിയ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെയും ഭാര്യയുടെയും പൊട്ട് മായിപ്പിക്കുകയും ഭാര്യയുടെ താലി മാല അടക്കമുള്ള ആഭരണങ്ങളും ചെരുപ്പും ഊരിവാങ്ങുകയും ചെയ്തിരുന്നു.

വസ്ത്രങ്ങൾ മാറ്റി പാകിസ്ഥാൻ നൽകിയ വസ്ത്രങ്ങൾ ധരിപ്പിച്ചതിനു ശേഷമാണു ഇരുവരെയും കുല്‍ഭൂഷണ്‍ ജാദവിനെ കാണാൻ അനുവദിച്ചത്. ഇതിനെതിരെ ഇന്ത്യ ശക്തമായാണ് രംഗത്തു വന്നത്.കൂടിക്കാഴ്ച സംബന്ധിച്ച്‌ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ എല്ലാ ധാരണകളെയും പാകിസ്താന്‍ ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചു.

Be the first to comment on "കുൽഭൂഷൺ ജാദവിന്റെ ഭാര്യയുടെ ചെരുപ്പുകൾ പാകിസ്ഥാൻ ഫോറൻസിക് പരിശോധനയ്ക്കു അയച്ചു!"

Leave a comment

Your email address will not be published.


*