കെ മുരളീധരനെതിരെ ജോസഫ് വാഴക്കൻ!

ഐഎസ്ആർഒ ചാര കേസിലെ വിവാദങ്ങളിൽ കെ മുരളീധരനെതിരെ ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കന്‍. എന്നും ലീഡർക്കൊപ്പം നിന്നിട്ടുള്ളത് മകൾ പദ്മജ മാത്രമാണ്. മുരളീധരന്റെ നിലപാടുകൾ കരുണാകരനെ വിഷമിപ്പിച്ചിട്ടേയുള്ളു. ചാരക്കേസ് അടഞ്ഞ അധ്യായമാണെന്നും ഇനി ആരും അത് കുത്തിപ്പൊക്കേണ്ടെന്നും പറഞ്ഞ മുരളീധരൻ അതിനു ശേഷം ഒരു കുത്തൽ കൂടി നടത്തി.

ആരും തൻ പ്രമാണിമാരാകാൻ ശ്രമിക്കരുത്. ആരും പാർട്ടിക്കതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരന്റെ ഏഴാം ചരമവാര്‍ഷിക ദിനത്തിൽ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, ചാര കേസിൽ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ രാജിവെപ്പിച്ചതിൽ കുറ്റബോധം ഉണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ഇതുനുശേഷമാണ് ഒരേ ഇലയിൽ ഉണ്ടവർ പോലും കരുണാകരനെ ചതിച്ചിട്ടുണ്ടെന്നു കെ മുരളീധരൻ പറഞ്ഞത്.

Be the first to comment on "കെ മുരളീധരനെതിരെ ജോസഫ് വാഴക്കൻ!"

Leave a comment

Your email address will not be published.


*