പാർവതിക്കെതിരായ സൈബർ ആക്രമണം;ഒരാൾ കസ്റ്റഡിയിൽ!

സോഷ്യൽ മീഡിയയിലൂടെ നടി പാർവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിൻറ്റോ ആണ് അറസ്റ്റിൽ ആയത്. ഇയാൾ വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമാണ്. അശ്ലീല ചുവയുള്ള പരാമർശങ്ങൾ നടത്തിയതിനു പ്രിനോയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

‘കസബ’ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നടി പാർവതി രംഗത്തു വന്നിരുന്നു. ഇതിനെതിരെ മമ്മൂട്ടി ആരാധകർ പാർവതിക്കെതിരെ സോഷ്യൽ മീഡിയാളിലൂടെ ആക്രമണം നടത്തുകയായിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് നടി ഡിജിപിക്ക് പരാതി നൽകിയത്.

Be the first to comment on "പാർവതിക്കെതിരായ സൈബർ ആക്രമണം;ഒരാൾ കസ്റ്റഡിയിൽ!"

Leave a comment

Your email address will not be published.


*