എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം!

കൊച്ചി:തീരദേശ പരിപാലന നിയമം ലംഘിച്ച്‌ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന പരാതിയിൽ ഗായകൻ എംജി ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 19നു മുന്‍പ് സമര്‍പ്പിക്കണമെന്നും എറണാകുളം വിജിലന്‍സ് യൂണിറ്റിന് കോടതി നിര്‍ദേശം നല്‍കി.

എറണാകുളം വില്ലേജിലെ മുളവുകാട് വില്ലേജില്‍ 2010 ല്‍ എംജി ശ്രീകുമാർ വാങ്ങിയ 11.50 സെന്റ് സ്ഥലത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്ന് കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.

Be the first to comment on "എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം!"

Leave a comment

Your email address will not be published.


*