തലസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ ആക്രമണം!

തിരുവനന്തപുരം:തലസ്ഥാനത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ സിപിഐ എം ഏരിയാ കമ്മറ്റി അംഗം എല്‍.എസ്.സാജുവിനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ശ്രീകാര്യം എടവക്കോട് വെച്ച് ബൈക്കിലെത്തിയ സംഘമാണ് സാജുവിനെ ആക്രമിച്ചത്.

ആക്രമണത്തില്‍ സാജുവിന്റെ തലക്കും ,കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. സാജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Be the first to comment on "തലസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ ആക്രമണം!"

Leave a comment

Your email address will not be published.


*