തിരുവനന്തപുരത്ത് എൽഐസി ഏജന്റിനെ കൊന്നത് മകൻ!

തിരുവനന്തപുരം:അമ്പലമുക്കിൽ എല്‍ഐസി ഏജന്റായ ദീപയെ കൊന്നത് മകൻ അക്ഷയ് ആണെന്ന് പോലീസ് കണ്ടെത്തി. വാക്ക് തർക്കത്തെ തുടർന്ന് അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്ന് അക്ഷയ് പോലീസിനോട് സമ്മതിച്ചു.

എൻജിനീയറിങ് വിദ്യാർത്ഥിയായ അക്ഷയും ‘അമ്മ ദീപയും തമ്മിൽ ദീർഘ നാളായി അസ്വാരസ്യത്തിലായിരുന്നു.ദീപയുടെ ഭർത്താവും മകളും വിദേശത്താണ്. ദീപയ്ക്കു അവിഹിതബന്ധമുണ്ടെന്ന സംശയവും അക്ഷയ്കുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഫോൺ സംഭാഷണങ്ങൾ അക്ഷയ് സഹോദരിക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഇത് മനസിലാക്കിയ ദീപ അക്ഷയ്‌ക്കു ചിലവിനുള്ള പണം നല്കാൻ തയാറാവാതിരുന്നതും അമ്മയോട് മകനുള്ള ദേഷ്യം വർധിക്കാൻ കാരണമായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കത്തിക്കരിഞ്ഞ നിലയിൽ ദീപയുടെ മൃതദേഹം വീടിനു പുറകു വശത്തു നിന്നും കണ്ടെത്തിയത്.

സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്ക് പോയ ശേഷം തിരിച്ചെത്തിയ ശേഷം അമ്മയെ കാണാനില്ലെന്ന് അക്ഷയ് ബന്തുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. ഇയാളെ മൊഴികളിൽ വൈരുധ്യം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തു വന്നത്. അക്ഷയെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

Be the first to comment on "തിരുവനന്തപുരത്ത് എൽഐസി ഏജന്റിനെ കൊന്നത് മകൻ!"

Leave a comment

Your email address will not be published.


*