മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി!

ന്യൂഡൽഹി:മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലായ ചരിത്രപരമായ മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി.നാലു മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ വോട്ടിനിട്ട് പാസ്സാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയാണ് ശബ്‌ദ വോട്ടോടെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ പാസായത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. സുപ്രീം കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചിരുന്നു.

Be the first to comment on "മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി!"

Leave a comment

Your email address will not be published.


*