ആരോപണങ്ങൾ നിഷേധിച്ച് ആരോഗ്യമന്ത്രി!

തിരുവനന്തപുരം:ഭർത്താവിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചിലവ് സർക്കാരിൽ നിന്നും ഈടാക്കിയെന്ന ആരോപണം നിഷേധിച്ചു ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ റീ-ഇമ്ബേഴ്സ്മെന്‍റിന്‍റെ പേരില്‍ നിയമപരമല്ലാത്ത യാതൊന്നും നടത്തിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇത്തരത്തിൽ പെൻഷൻ കൈപറ്റുന്ന പങ്കാളികളുടെ പേരിൽ ചികിത്സ ചിലവുകൾ സർക്കാരിൽ നിന്നും നിയമപരമായി ഈടാക്കിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഭർത്താവ് കണ്ണൂർ പഴശി ഗവ.ഹൈസ്കൂൾ റിട്ട.പ്രഥമാധ്യാപകൻ ആയിരുന്ന കെ.ഭാസ്കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 381876 രൂപ ചിലവായതായി കണക്കുകൾ പറയുന്നു. ഭക്ഷണം കഴിച്ചതിന്റെ അടക്കം ബില്ലുകൾ മന്ത്രി സർക്കാരിൽ നിന്നും മാറിയെടുക്കുകയും ചെയ്തു.

ഭർത്താവ് തൊഴിൽ രഹിതനും തന്റെ അസരിതനും ആണെന്ന് കാണിച്ചു മന്ത്രി സത്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയം ഭാസ്കരൻ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാൻ ആയിരുന്നു. കൂടാതെ മന്ത്രി 28000 രൂപയുടെ കണ്ണട വാങ്ങിയതും വിവാദത്തിലായി. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടു ബിജെപി നേതാവ് കെ സുരേന്ദ്രൻ വിജിലൻസിൽ പരാതി നൽകുകയും ചെയ്തു.

Be the first to comment on "ആരോപണങ്ങൾ നിഷേധിച്ച് ആരോഗ്യമന്ത്രി!"

Leave a comment

Your email address will not be published.


*