ഓഖി:പുതുവർഷാഘോഷം സർക്കാർ ഒഴിവാക്കി!

തിരുവനന്തപുരം:ഓഖി ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സർക്കാർ പുതുവർഷാഘോഷം റദ്ദാക്കി. കോവളമുൾപ്പെടെയുള്ള തീരങ്ങളിലെ ആഘോഷപരിപാടികൾ ഒഴിവാക്കി. പകരം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചിരാതുകളും 1000 മെഴുക് തിരികളും തെളിയിക്കും. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടയുള്ള പതിവ് ആഘോഷ രീതികളും ഒഴിവാക്കും. ദുരിതബാധിതരെ സ്മരിച്ച് കൊണ്ട് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യ തിരി തെളിയിക്കും.

Be the first to comment on "ഓഖി:പുതുവർഷാഘോഷം സർക്കാർ ഒഴിവാക്കി!"

Leave a comment

Your email address will not be published.


*