ഭിന്നലിംഗക്കാര്‍ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കസബ എസ് ഐക്കെതിരെ അന്വേഷണം!

കോഴിക്കോട്:നഗരത്തിലൂടെ പോകുകയായിരുന്ന ഭിന്നലിംഗക്കാരെ മർദിച്ച സംഭവത്തിൽ കസബ എസ് ഐക്കെതിരെ അന്വേഷണം നടത്താൻ ഡി ജി പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. കോഴിക്കോട് ഡി സി പി മെറിന്‍ ജോസഫിനാണ് അന്വേഷണ ചുമതല.

സംസ്ഥാന സര്‍ക്കാരിന്‍റെ തുടര്‍വിദ്യാഭ്യാസ കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നലിംഗക്കാര്‍ക്ക് കോഴിക്കോട് പി എം താജ് റോഡില്‍ വെച്ച് പുലര്‍ച്ചെ 2.30 നാണ് പോലീസിന്റെ മർദ്ദനമേറ്റത്. ഇത് വിവാദമായതിനെ തുടർന്നാണ് നടപടി.

Be the first to comment on "ഭിന്നലിംഗക്കാര്‍ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കസബ എസ് ഐക്കെതിരെ അന്വേഷണം!"

Leave a comment

Your email address will not be published.


*